1906ല്‍ പൈഗ നവാബായിരുന്ന സര് ഇഖ്ബാലുദൗളയാണ് സ്പാനിഷ് മൊസ്ക്ക് നിര്‍മിച്ചത്. ഐവാന്‍ ഇ ബീഗംപേട്ട് എന്നും മസ്ജിദ് ഇഖ്ബാല്‍-ഉ-ദൗള എന്നും പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്തയയില് ഇത്തരത്തിലുള്ള ഏക പള്ളിയാണ്. കൊര്‍ദോവയില്‍ പ്രശസ്തമായ കത്തീഡ്രല്‍ മൊസ്കിന്െറ മാതൃകയിലാണ് ഈ പള്ളി നിര്‍മിച്ചിച്ചിരിക്കുന്നത്.
സ്പെയിനില്‍ സന്ദര്‍ശനത്തിന് പോയ നവാബ് കത്തീഡ്രല്‍ മൊസ്കിന്െറ ശില്പ്പചാരുതയില് ആകൃഷ്ടനാവുകയും തിരിച്ചത്തെിയപ്പോള്‍ പള്ളിയുടെ നിര്‍മാണം തുടങ്ങിയെന്നുമാണ് ചരിത്രം. പുറമെനിന്ന് നോക്കിയാല്‍ ഒരു ക്രൈസ്തവ ദേവാലയമാണെന്ന് തോന്നുന്ന സ്പാനിഷ്മൊസ്ക്കിന് ഗുല്‍ബര്‍ഗ ജുമാമസ്ജിദിന്‍െറ നിര്‍മാണ രീതികളും കടമെടുത്തിട്ടുണ്ട്. മൊറോക്കോ, വെസ്റ്റേണ്‍ അള്‍ജീരിയ തുടങ്ങിയ സ്ഥലങ്ങളിലെ മധ്യകാല നിര്‍മാണശൈലി കടമെടുത്തിരിക്കുന്നതിനാല് മൂര്‍സ് മൊസ്ക്ക് എന്നും ഇത് അറിയപ്പെടുന്നുണ്ട്.