Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » കാലാവസ്ഥ

ഹൈദരാബാദ് കാലാവസ്ഥ

തണുപ്പ് കാലമാണ് ഹൈദരാബാദ് സന്ദര്‍ശനത്തിന് അനുയോജ്യം. സുഖമുള്ള കാലാവസ്ഥയായതിനാല്‍ സൈറ്റ്സീയിംഗ് സന്തോഷപ്രദമായിരിക്കും.തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കരുതുകയും വേണം.

വേനല്‍ക്കാലം

കടുത്ത വേനല്‍ചൂടാണ് ഇവിടെ അനുഭവപ്പെടാറ്. 40 ഡിഗ്രി വരെ താപനില ഉയരുന്ന ഇവിടെ ഉച്ചസമയങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കുറവായിരിക്കും. നിര്‍ജലീകരണത്തിനും അതുവഴി സൂര്യഘാതത്തിനും സാധ്യതയുള്ളതിനാല്‍ വേനലില്‍ ഹൈദരാബാദില്‍ പോകുന്നത് നന്നല്ല.

മഴക്കാലം

അന്തരീക്ഷ താപനില ഏറെ താഴേക്ക് വരുന്നതിനാല്‍ മഴക്കാലം ഹൈദരാബാദിന് ഉല്‍സവകാലമാണ്. ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള മഴക്കാലത്ത് നഗരത്തില്‍ നല്ലതോതില്‍ മഴ ലഭിക്കാറുണ്ട്. തെന്നാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

ജാക്കറ്റോ പുള്‍ഓവറോ ധരിച്ചാല്‍ മറികടക്കാവുന്ന തണുപ്പേ ഹൈദരാബാദില്‍ അനുഭവപ്പെടാറുള്ളൂ. നവംബര്‍ മുതല്‍ ജനുവരി അവസാനം വരെയുള്ള തണുപ്പുകാലത്ത് താപനില 19 ഡിഗ്രി വരെ താഴാറുണ്ട്.