ഇടുക്കിയിലെ ആസ്ഥാനമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടം എന്നതിനൊപ്പം നല്ലൊരു വാണിജ്യ കേന്ദ്രം കൂടിയാണ് പൈനാവ്. ഇവിടെനിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെയാണ് ഇടൂക്കി ഡാമും ചെറുതോണി ഡാമും സ്ഥിതി ചെയ്യുന്നത്. പ്രശാന്തമായ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേര്കേ ട്ടതാണ് ഈ പ്രദേശം. നിത്യഹരിത നിബിഢ വനങ്ങള്‍ ഈ ചെറുപട്ടണത്തിന്റെ മാറ്റ് കൂട്ടുന്നു.
വിദൂര രാജ്യങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകര്‍ ഇവിടത്തെ വനാന്തരങ്ങളില്‍ ട്രെക്കിംങിനായെത്തുന്നു. മഴക്കാലത്തിന് ശേഷമുള്ള സെപ്തംബര്‍ ജനുവരി സീസണാണ് പൈനാവ് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.