തട്ടേക്കാട് പക്ഷിസങ്കേതം അഥവാ സലിംഅലി പക്ഷിസങ്കേതം എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്. പക്ഷികള്‍ക്ക് പുറമെ ഏതാനും ഇനം ഉരഗങ്ങളും മൃഗങ്ങളും ഇവിടെയുണ്ട്. എന്നിരുന്നാലും പക്ഷിനിരീക്ഷകരുടെ പറുദീസയാണ്തട്ടേക്കാട് സാങ്ച്വറി. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ ധാരാളം ദേശാടന പക്ഷികള്‍ ഇവിടെ ചേക്കേറുന്നതിനാല്‍ പക്ഷി നിരീക്ഷകര്‍ക്ക് ഈ സമയം നയനോത്സവമാണ്. വംശനാശ ഭീഷണി നേരിടുന്ന അസുലഭമായ വിവിധയിനം പക്ഷികളെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. പെനിന്‍സുലര്‍ ബേ ഔള്‍, മലബാര്‍ ഗ്രേഹോണ് ബില്‍, റോസ് ബില്‍ഡ് റോളര്‍, ക്രിംസണ്‍ ത്രോട്ടഡ് ബാര്‍ബര്‍, ക്രെസ്റ്റെഡ് സെര്‍പെന്റ് ഈഗ്ള്‍, ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ ബില്‍, ഫെയറി ബ്ലൂ ബേഡ് എന്നിങ്ങനെ സന്ദര്‍ശകര്‍ക്ക് കാണാന്‍ ഒരുപാടുണ്ട്.
ഈ പക്ഷിപ്രപഞ്ചത്തിനുപുറമെ മൃഗപുനരധിവാസകേന്ദ്രവും കൌതുകമുണര്‍ത്തുന്ന ടാക്സിഡെര് മിക്ള് മ്യൂസിയവും ഇവിടെയുണ്ട്. സാങ്ച്വറിക്കകത്ത് ഡ്രൈവിംഗ് അനുവദനീയമല്ല. ഒരു ഗൈഡിനെ വാടകയ്ക്ക് തരപ്പെടുത്തി സ്ഥലങ്ങള്‍ ചുറ്റിനടന്ന് കാണാം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഈ സാങ്ച്വറി സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.