Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » കാലാവസ്ഥ

ഇടുക്കി കാലാവസ്ഥ

പൊതുവെ പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ വര്‍ഷത്തില്‍ ഏത് സമയ വും, മഴക്കാലത്തൊഴികെ ഇടുക്കി സന്ദര്‍ശിക്കാം. ഇടുക്കി സന്ദര്‍ശിക്കാന്‍ വേനല്‍ കാലം നല്ലതാണ്. എന്നിരുന്നാലും നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഇടുക്കി സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം. ഈ സമയത്ത് ഇടുക്കി സന്ദര്‍ശിക്കുന്നവര്‍ വാം ക്ലോത്തുകള്‍ എടുക്കാന്‍ മറക്കരുത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്നു മാസം മാത്രം നീണ്ടുനില്ക്കുന്ന ചെറിയ കാലയളവാണ് ഇടുക്കിയിലെ വേനല്‍. താപനില 32 ഡിഗ്രി സെന്റിഗ്രേഡ് വരെ മാത്രമുള്ള വേനലില്‍ കാലാവസ്ഥ പൊതുവെ സുഖദായകമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഇടുക്കി സന്ദര്‍ശിക്കാം.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ തുടര്‍ച്ചയായി മഴപെയ്യുന്ന ഇടുക്കിയില്‍ മണ്‍സൂണ്‍ ജൂണില്‍ തുടങ്ങും. സെപ്തംബര്‍ വരെ തുടര്‍ച്ചയായി മഴ പെയ്യുന്ന ഈ കാലയളവില്‍ താപനില താഴേക്ക് വരും. അന്തരീക്ഷം പൊതുവെ തണുപ്പുള്ളതായിരിക്കും. ട്രെക്കിംങും മറ്റു സാഹസിക വിനോദങ്ങള്‍ക്കും മഴ തടസ്സമാകുമെന്നതിനാല്‍ മണ്‍സൂണില്‍ പൊതുവെ സന്ദര്‍ശകര്‍ കുറവാ യിരിക്കും.

ശീതകാലം

അല്പം നീണ്ടുനില്ക്കുന്നതാണ് ഇടുക്കിയിലെ ശൈത്യകാലം. ഇക്കാലത്ത്തണുത്ത കാലാവസ്ഥ ആയിരിക്കും. താപനില 10 ഡിഗ്രി സെന്റിഗ്രേഡ് വരെ താഴും. കൂടിയ താപനില 22 ഡിഗ്രി സെന്റിഗ്രേഡ് വരെ മാത്രമെ ഉയരാറുള്ളു. ശൈത്യകാലത്തിന്റെ തണുപ്പ് ഒക്ടോബറില്‍ ഏറ്റവും കൂടുതലായിരിക്കും. ഫെബ്‌റുവരി വരെ തണുപ്പ് നിലനില്ക്കും. ഈ സമയത്ത് ഇടുക്കി സന്ദര്‍ശിക്കുകയാണെങ്കില്‍ വാം ക്ലോത്തുകള്‍ എടുക്കാന്‍ മറക്കരുത്.