നൂറ്റാണ്ടുകളോളം മണിപ്പൂരും, ഇംഫാലും യുദ്ധങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. നിരവധി യുദ്ധങ്ങളുടെ ആഘാതമേറ്റ സ്ഥലമാണിത്. എന്നിരുന്നാലും പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്ഥായിയായ ഒരു വിജയി നിലനിന്നില്ല. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകളോളം തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിച്ചു. ഈ യുദ്ധങ്ങളില്‍ മരിച്ചവരുടെ സ്മരണക്കായാണ് ഇവിടെ യുദ്ധ ശ്മശാനങ്ങള്‍ പണികഴിപ്പിച്ചത്.
കോമണ്‍ വെല്‍ത്ത് വാര് ഗ്രേവ്സ് കമ്മിഷന് ആണ് ഇത് പരിരക്ഷിച്ചു വരുന്നത്. തുടക്കത്തില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന് സേനക്കെതിരെ പൊരുതി മരിച്ച ഇംഗ്ലീഷ്, ഇന്ത്യന്‍ പട്ടാളക്കാരുടെ സ്മരണക്കായാണ് ഈ സ്മാരകം പണികഴിപ്പിച്ചത്.
ഇംഫാലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഇംഫാല്‍- ധിമാപൂര് റോഡിലാണ് ഈ സ്മാരകം. ആയിരക്കണക്കിന് സൈനികര്‍ ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. അവരുടെ പേരുകള്‍ കല്ലിലും, വെങ്കലത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. വളരെ ശാന്തവും, മനോഹരവുമായ ഒരു സ്ഥലമാണിത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരെ ഇവിടെ നില്ക്കുമ്പോള് നമുക്ക് ഓര്‍മ്മ വരും.