വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഇന്‍ഡോര്‍ -  മധ്യപ്രദേശിന്റെ ഹൃദയം

മധ്യപ്രദേശിലെ മാല്‍വ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഡോര്‍ വിനോദസഞ്ചാരികളുടെ ഇഷ്‌ട ഇടമാണ്‌. പ്രകൃതി സൗന്ദര്യത്താലും മനുഷ്യ നിര്‍മ്മിതികളാലും ആകര്‍ഷകമായ ഇന്‍ഡോറിന്‌ മധ്യപ്രദേശിന്റെ ഹൃദയമെന്ന തലകെട്ട്‌ നന്നായി ഇണങ്ങും. ഒഴുകുന്ന പുഴ, ശാന്തായ തടാകം, എന്നിവയാണ്‌ ഈ നഗരത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്.

ഇന്‍ഡോര്‍ ചിത്രങ്ങള്‍, രാജ്‌വാഡ പാലസ്‌
Image source: commons.wikimedia.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

പ്രകൃതി സൗന്ദര്യത്താല്‍ തന്നെ മനോഹരമായ നഗരത്തെ കൂടുതല്‍ ആകര്‍ഷണമാക്കുന്നവയാണ്‌ ഇവിടുത്തെ പുരാതന സൗധങ്ങള്‍. നഗരത്തിന്റെ പ്രൗഢമായ ഭൂതകാലം പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിടങ്ങള്‍ പഴയകാല വാസ്‌തുവിദ്യ ശൈലികളുടെ ഉത്തമ മാതൃകകള്‍ കൂടിയാണ്‌.

സരസ്വതി, ഖാന്‍ നദികളുടെ സംഗമവേദികൂടിയാണ്‌ ഈ നഗരം. പഴയ കാലത്തിന്റെയും പുതിയ കാലത്തിന്റെയും ഇഴകള്‍ ചേര്‍ന്നാണ്‌ ഈ നഗരം രൂപപെട്ടിരിക്കുന്നത്‌. ഇവിടുത്തെ കെട്ടിടങ്ങളിലും, സാമൂഹിക സാംസ്‌കാരിക ജീവിതങ്ങളിലും ഈ കൂടിചേരല്‍ കാണാന്‍ കഴിയും.

ഇന്‍ഡോര്‍: ചരിത്രം

മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോറിന്‌ സമൃദ്ധമായ ചരിത്രമാണുള്ളത്‌. ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഈ നഗരം കാത്തു സൂക്ഷിക്കുന്നു. ഭഗവാന്‍ ഇന്ദ്രേശ്വരനെ ആരാധിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രം ഈ നഗരത്തിലെ പ്രധാന ആകര്‍ഷണമാണ്‌. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്‌ ഇന്‍ഡോര്‍ എന്ന പേര്‌ നഗരത്തിന്‌ ലഭിക്കുന്നത്‌.

റാവു നന്ദലാല്‍ ചൗധരി പണികഴിപ്പിച്ച ഈ നഗരം നിരവധി രാജംവംശങ്ങളുടെയും ഭരണാധികാരകളുടെ വാഴ്‌ചയ്‌ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഹോള്‍ക്കാര്‍ രാജവംശത്തിന്റെ കാലഘട്ടത്തിലാണ്‌ ഇന്‍ഡോര്‍ അതിന്റെ പ്രശസ്‌തിയിലേക്ക്‌ ഉയരുന്നതും ചരിത്രത്തില്‍ ഇടം പിടിക്കന്നതും.

ഇന്‍ഡോറിന്‌ സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കൊട്ടാരങ്ങള്‍, സ്‌മാരകങ്ങള്‍, മതകേന്ദ്രങ്ങള്‍ എന്നിവയാല്‍ സമ്പുഷ്‌മാണ്‌ ഇന്‍ഡോര്‍. അതുകൊണ്ട്‌ തന്നെ ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇന്‍ഡോറിന്റെ സ്ഥാനം വളരെ വലുതാണ്‌. ഇന്‍ഡോറിന്റെ പ്രശസ്‌തി ഉയര്‍ത്തുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌. അതിമാനഹര കൊട്ടാരമായ രാജ്‌ വാഡ, സ്‌ഫടിക ക്ഷേത്രമായ കാഞ്ച്‌ മന്ദിര്‍, നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും കാട്ടിത്തരുന്ന വ്യൂ പോയിന്റായ ബിജാസന്‍ ടെക്രി, ഹോള്‍കാര്‍ ഭരണാധികാരികളുടെ ജീവിതശൈലിയും രീതികളും കാട്ടിത്തരുന്ന ലാല്‍ ബാഗ്‌ കൊട്ടാരം. പതാള്‍പാനി വെള്ളച്ചാട്ടം, മനോഹര ഉദ്യാനമായ മേഘദൂത്‌ ഉപവന്‍, നഗരത്തിന്റെ നാഴികകല്ലായ ഗാന്ധി ഹാള്‍, എല്ലാ മതത്തിലുള്ളവരെയും സ്വാഗതം ചെയ്യുന്ന ക്ഷേത്രമായ ഗീത ഭവന്‍, ഇന്‍ഡോര്‍ മ്യൂസിയം തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്‌.

ഇന്‍ഡോര്‍: ഇന്നലകളുടെയും ഇന്നിന്റെയും അതിമനോഹരമായ ഇഴചേരല്‍

ഇന്നിന്റെ നാഴികകല്ലുകളും ഇന്നലകളുടെ സ്‌മാരകങ്ങളും ഒരുമിച്ച്‌ ചേര്‍ന്നാണ്‌ ഇന്‍ഡോറിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. രണ്ട്‌ നൂറ്റാണ്ട്‌ പഴക്കമുള്ള രാജ്‌ വാഡ കൊട്ടാരം ഇവിടുത്തെ ഏറ്റവും പഴക്കമുള്ള സ്‌മാരകങ്ങളില്‍ ഒന്നാണ്‌. കൊട്ടാരത്തെ പഴയ പ്രൗഢിയോടെ തന്നെയാണ്‌ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്‌.

ഫ്രഞ്ച്‌, മുഗള്‍, മറാത്ത വാസ്‌തുവിദ്യകളുടെ മനോഹാരിത ഇവിടുത്തെ സ്‌മാരകങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്നതായി കാണാം. പഴയകാലത്തെ ഈ മനോഹരങ്ങളായ സ്‌മാരകങ്ങള്‍ കാണാന്‍ മാത്രമല്ല വിനോദ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ എത്തുന്നത്‌ ഇപ്പോഴും ഇവയെല്ലാം പഴയ ഭംഗിയോടെ കാത്തുസൂക്ഷിക്കാനുള്ള നഗരത്തിന്റെ ശ്രമം അറിയാന്‍ കൂടിയാണ്‌.

ഇന്‍ഡോര്‍: കരകൗശല വിദ്യകളുടെ നാട്‌

വര്‍ണ്ണവൈവിധ്യമാര്‍ന്ന കലകളാലും കരകൗശല വിദ്യകളാലും ഇന്‍ഡോര്‍ പ്രശസ്‌തമാണ്‌. പരമ്പരാഗതമായി ലഭിച്ച കഴിവുകളാല്‍ മനോഹരമായ നിരവധി കരകൗശല ഉത്‌പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നുണ്ട്‌. ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നതിന്‌ ഇവിടം വേദിയാകുന്നുമുണ്ട്‌. പ്രന്റിങ്‌ , ഡൈ, ടൈ, ചണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേറെയുണ്ട്‌ ഇവിടെ.

ഇവിടുത്തെ സാരി ഡിസൈനിങ്ങും പ്രശസ്‌തമാണ്‌. കരകൗശല ഉത്‌പന്നങ്ങളിലൂടെയും കലകളിലൂടെയും ഈ നാടിന്റെ പ്രത്യേകതകളും ശൈലികളും പ്രദര്‍ശിപ്പിക്കപ്പെടുന്നു.

ഇന്‍ഡോര്‍ സന്ദര്‍ശിക്കുമ്പോള്‍

മിതമായ നിരക്കില്‍ സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ലഭിക്കുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കിടയില്‍ ഇന്‍ഡോറിന്റെ ജനപ്രീതി ഉയര്‍ത്തുന്നുണ്ട്‌. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ലഭ്യമാക്കുന്ന നിരവധി ഹോട്ടലുകളും വിശ്രമ വസതകിളും ഇന്‍ഡോറിലുണ്ട്‌. വിമാനം, ട്രയിന്‍, ബസ്‌ എന്നിവയാലെല്ലാം മറ്റ്‌ നഗരങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന നഗരം കൂടിയാണിത്‌.

ശൈത്യകാലമാണ്‌ ഇന്‍ഡോര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

English Summary :
Indore, located on the Malwa Plateau of Madhya Pradesh, is a tourist’s delight. A land blessed in location as well as man-made attractions, Indore aptly enjoys the title of being called the heart of Madhya Pradesh.
Please Wait while comments are loading...