ഇന്‍ഡോര്‍ നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ദേവഗുരാദിയ എന്നചെറു ഗ്രമത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ദേവഗുരാദിയ ശിവ മന്ദിര്‍. പാറയില്‍ തീര്‍ത്തിട്ടുള്ള ഈ ക്ഷേത്രം എഡി ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണന്നാണ് വിശ്വാസം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ റാണി അഹില്യ ബായി ഹോള്‍ക്കര്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചിരുന്നു.
പ്രാദേശ വാസികള്‍ക്കിടയില്‍ ഗരുഡ തീര്‍ത്ഥ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ജല കവാടം രൂപകല്പന ചെയ്തിരിക്കുന്നത് പശുവിന്റെ മുഖത്തിന്റെ ആകൃതിയിലാണ്. യഥാര്ത്ഥതിതലുള്ള ദേവഗുരാദിയ ക്ഷേത്രവും ശിവലിംഗവും പുരാതന കാലത്തെങ്ങോ ഭൂമിയില്‍ താണുപോയി എന്നാണ് പറയപ്പെടുന്നത്. അതേ സ്ഥലത്ത് തന്നെ പണികഴിപ്പിച്ചിട്ടുള്ളതാണ് ഇപ്പോഴത്തെ ക്ഷേത്രം. മഹാശിവരാത്രി നാളിലാണ് ക്ഷേത്രത്തിലെ ആഘോഷം.