Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » കാലാവസ്ഥ

ഇന്‍ഡോര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ ഇന്‍ഡോര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ഈ കാലയളവില്‍ തെളിഞ്ഞ കാലവസ്ഥ ആയിരിക്കും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ സമയമിതാണ്‌.

വേനല്‍ക്കാലം

ചൂടേറിയ വേനല്‍ക്കാലമാണ്‌ ഇന്‍ഡോറിലേത്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. മെയിലാണ്‌ താപനില ഏറ്റവും ഉയരുന്നത്‌. വേനല്‍ക്കാലത്തെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. മെയ്‌ മാസത്തിലിത്‌ 45 ഡ്രിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.

മഴക്കാലം

വേനല്‍ക്കാലത്തെ ചൂട്‌ വര്‍ഷകാലത്തോടെ കുറയുന്നു. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇന്‍ഡോറിലെ വര്‍ഷകാലം. തെക്ക്‌പടിഞ്ഞാറാന്‍ കാലവര്‍ഷത്താല്‍ മിതമായ മയാണ്‌ ഇവിടെ ലഭിക്കുന്നത്‌. ശരാശരി 30-35 ഇഞ്ച്‌ മഴയാണ്‌ ലഭിക്കാറ്‌.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ഇന്‍ഡോറിലെ ശൈത്യകാലം. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഈ കാലയളവില്‍ ഈ സമയത്തെ രാത്രിയിലെ ശരാശരി താപനില പത്ത്‌ ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. ജനുവരിയില്‍ ശൈത്യം പരമാവധി ഉയരുകയും താപനില 2 ഡഗ്രി സെല്‍ഷ്യസ്‌ വരെ താഴുകയും ചെയ്യും. ഇന്‍ഡോര്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം ശൈത്യകാലമാണ്‌.