ജബല്പൂരില് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഡുംന വന്യജീവി സങ്കേതം. പ്രകൃതിഭംഗിയും, വന്യജിവികളെയും ഇഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമായ ഒരിടമാണിത്. 1058 ഹെക്ടര്‍ വ്യാപ്തിയുള്ള ഈ പ്രദേശം ഡുംന എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. വനംവകുപ്പ് അധികൃതരില്‍ നിന്ന് അനുമതി നേടി വേണം ഇവിടെ പ്രവേശിക്കാന്‍.
അനേകതരം പക്ഷികളെയും കരടി, മാന്‍, വവ്വാല്, പന്നി, കുരങ്ങ് തുടങ്ങി അനേകയിനം വന്യജീവികളെയും ഇവിടെ കാണാം. കുംടുബത്തോടെ ഒഴിവ് ദിനം ചെലവഴിക്കാന്‍ പറ്റിയ ഇവിടം കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും. മധ്യപ്രദേശ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ട്രെക്കിങ്ങ്, മീന്‍പിടുത്തം, കാട്ടിലെ ക്യാംപിങ്ങ് എന്നിവയും ഇവിടെ സംഘടിപ്പിക്കുന്നു. ഡുംന തടാകത്തിലെ നീന്തല്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.