തെവാര് ഗ്രാമത്തില്‍ ബെഡാഗാട്ട് റോഡിലാണ് ത്രിപുര സുന്ദരി ക്ഷേത്രം. ജബല്പൂരില് നിന്ന് ഇവിടേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. നഗരത്തിലെ ഏറെ വിശുദ്ധമായി കരുതുന്ന ഒരു ആരാധനാകേന്ദ്രമാണിത്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ വിഗ്രഹം ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് വന്നതാണ് എന്നാണ് വിശ്വാസം.
ത്രിപുര എന്നതിനര്‍ത്ഥം മൂന്ന് നഗരങ്ങള്‍ എന്നും, സുന്ദരി എന്നതിനര്‍ത്ഥം സൗന്ദര്യമുള്ള സ്ത്രീ എന്നുമാണ്. അതിനാല്‍ ത്രിപുരസുന്ദരി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് 'മുന്ന് നഗരങ്ങളുടെ സുന്ദരിയായ ദേവത' എന്നാണ്. ദേവിയുടെ മൂന്ന് രൂപം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത് എന്ന് ശക്തിസം എന്ന അനുശാസനത്തില്‍ പറയുന്നു.
ദേവിയുടെ കരുത്തിനെയും, പ്രഭാവത്തെയും പ്രതീകവത്കരിക്കുകയാണ് ഇതിലൂടെയാന്നാണ് ശക്തിസത്തില് വിശദീകരിക്കുന്നത്. പത്തുദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗ്ഗാ പൂജ, അഥവാ ദസറാ സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. സന്ന്യാസവര്യന്മാരും, ഗുരുക്കന്മാരും ഈ ക്ഷേത്രത്തെ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്.