ജഗദല്‍പൂരിന് സമീപം സ്ഥിതി ചെയ്യുന്ന കന്‍ഗേര്‍ഘാതി ദേശീയോദ്യാനം ഛത്തീസ്‌ഗഡിലെ പ്രശസ്‌തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ്. റോഡ് മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്തിച്ചേരാം.ദേശീയോദ്യാനത്തിന്റെ മധ്യത്തിലൂടെ വടക്ക് നിന്നും തെക്കോട്ടൊഴുകുന്ന കന്‍ഗേര്‍ നദയില്‍ നിന്നുമാണ് ഈ പേര് ലഭിച്ചത്. ഈ പ്രദേശത്തെ ജൈവവൈവിധ്യം പരിപാലിക്കുന്നതിനും സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനുമായി 1982 ജൂലൈ 22 നാണ് ദേശീയോദ്യാനം സ്ഥാപിതമായത്.