ജയന്തിയാ പ്രദേശത്തെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കാനായി പോരാടി വീരചരമം പ്രാപിച്ച യു കിയാങ് നോങ്ബായുടെ ഓര്‍മ്മയ്ക്കായാണ് ഈ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.
മൈന്റഡു നദിക്ക് സമാന്തരമായി ഒഴുകുന്ന സൈന്റു ക്സിയാറിന്റെ തീരത്തെ വിശാലമായ മദിയാ ക്മായ് ബ്ളായുടെ ഒത്ത നടുക്കാണ് ഈ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. മദിയാ ക്മായ് ബ്ളായ്ക്കും ചരിത്രപരമായ പ്രാധാന്യം ഉണ്ട്. എന്തു സംഭവിച്ചാലും ബ്രിട്ടീഷുകാരെ തന്റെ മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കുമെന്ന് യു കിയാങ് നോങ്ബാ ശപഥം ചെയ്തത് ഇവിടെ വച്ചാണ്.
തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ച പോരാളിക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനായി ലോക്തതിന്റെ നാനാഭാഗത്തു നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഷില്ലോംഗില്‍ നിന്നും ജേവൈയില് നിന്നും ഇവിടേക്ക് ബസുകളും കാറുകളും ലഭിക്കും.