Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ക്രാങ്‌ സൂരി വെള്ളച്ചാട്ടം

ക്രാങ്‌ സൂരി വെള്ളച്ചാട്ടം, ജയന്തിയാ ഹില്‍സ്‌

31

ജോവൈയിലെ അംലാറെം സിവില്‍ സബ്‌ഡിവിഷനിലാണ്‌ ക്രാങ്‌ സൂരി വെള്ളച്ചാട്ടം. പ്രദേശത്ത്‌ കാണപ്പെടുന്ന നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ്‌ ക്രാങ്‌ സൂരി. സസ്യങ്ങളാലും വലിയ പാറകളായും ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടം കവിഭാവനകളെ പോലും തൊട്ടുണര്‍ത്താന്‍ പോന്നതാണ്‌.

വളരെ ഉയരമുള്ള വെള്ളച്ചാട്ടമല്ല ക്രാങ്‌ സൂരി. അതുകൊണ്ട്‌ തന്നെ ഇവിടെ കുളിക്കാനുമാകും. മഴക്കാലത്ത്‌ വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടും. ഈ സമയത്ത്‌ ജലകണങ്ങള്‍ പാറക്കൂട്ടങ്ങളില്‍ വീണ്‌ ചിന്നിച്ചിതറി മഞ്ഞിന്റെ പ്രതീതി സൃഷ്ടിക്കും.

വെള്ളച്ചാട്ടത്തിലേക്ക്‌ പോകാന്‍ ജില്ലാ ഭരണകൂടം കല്ലുപാകിയ പാത നിര്‍മ്മിച്ചിട്ടുണ്ട്‌. പ്രകൃതിക്ക്‌ ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാതയില്‍ സിമന്റ്‌ ഉപയോഗിച്ചിട്ടില്ല. വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രമാണ്‌ പാതയുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. മഴക്കാലമാണ്‌ ക്രാങ്‌ സൂരി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത്‌ ക്രാങ്‌ സൂരിയുടെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat