ജോവൈ ദേശീയപാതയില്‍ നിന്ന് 32 കിലോമീറ്റര്‍ മാറി റൈലാങ് ഗ്രാമത്തിലാണ് ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. അഷ്ടഭുജാകൃതിയില് നിര്‍മ്മിച്ചിരിക്കുന്ന ആരാധനാലയത്തിന് മൂന്ന് നിലകളുണ്ട്. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത ലേഡി ഓഫ് ഗുഡ് ഹെല്‍ത്തിന്റെ പ്രതിമ ആരാധനാലയത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വളരെ ദൂരെ നിന്നേ ഇത് കാണാനാകും. മധ്യഭാഗത്ത് അള്‍ത്താരയോട് കൂടിയ ഒരു വലിയ ഹാള്‍ ആണ് ആരാധനാലയത്തില്‍ ഉള്ളത്.
വിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലാണ് യഥാര്‍ത്ഥ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ഉണ്ണിയേശുവിനെയും കൊണ്ട് വന്ന വിശുദ്ധ മറിയത്തെ മോര് നല്കുകയായിരുന്ന ഇടയബാലന് കണ്ടെന്നും ആ സ്ഥലത്താണ് വേളാങ്കണ്ണിയിലെ ബസലിക്ക നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് വിശ്വാസം. ജോവായിലെ ആരാധനാലയത്തിന് പിന്നിലും ഇതേ വിശ്വസങ്ങള്‍ തന്നെയാണുള്ളത്.
ഷില്ലോംഗില്‍ നിന്ന് കാറില്‍ ഇവിടെ എത്താവുന്നതാണ്.