ജയന്തിയാ രാജാവിന്റെ കല്പന പ്രകാരം യു മാര്‍ ഫലൈങ്കി, യു ലു ലൈങ്സ്കര് എന്നിവര്‍ ചേര്‍ന്നാണ് ഈ കല്ലുപാലം നിര്‍മ്മിച്ചത്. ജയന്തിയാ രാജാക്കനമാര്‍ തങ്ങളുടെ വേനല്‍ക്കാല ആസ്ഥാനം സുട്ങ്കായില് നിന്ന് നര്ത്തിയാങിലേക്ക് മാറ്റിയതോടെയാണ് ഈ പാലത്തിന്റെ കഥ ആരംഭിക്കുന്നത്. നര്ത്തിയാങില് നിന്നുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ സ്ഥിരം തലസ്ഥാനമായ ജയന്തിയാപൂരില് എത്തിക്കേണ്ട ആവശ്യം വന്നു. തുടര്‍ന്ന് രാജാവ് രണ്ട് സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കാന്‍ സേനാനായകരായ യു മാര്‍ ഫലൈങ്കി, യു ലു ലൈങ്സ്കര് എന്നിവരോട് നിര്‍ദ്ദേശിച്ചു.
അങ്ങനെ ത്ലുമുവി നദിക്ക് കുറുകെ മനോഹരമായ ഒരു കല്ലുപാലം രൂപംകൊണ്ടു. വലിയ കല്‍ത്തൂണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന പാലം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതും വലിയ കല്‍പ്പാളികളാണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷം പാലത്തിലൂടെ ആനകളെ കൊണ്ട് പോയതിനെ തുടര്‍ന്ന് ഇതിലെ ഒരു കല്‍പ്പാളി പൊട്ടുകയുണ്ടായി. പക്ഷെ ഇത് പാലത്തിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിച്ചിട്ടില്ല.
ത്ലുമുവി നദിക്കരയ്ക്ക് സമീപമുള്ള മുവി വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു മനോഹര കാഴ്ചയാണ്.