രാജാ ജയ് സിങ് രണ്ടാമനാണ് ചന്ദ്രമഹല്‍ പണികഴിപ്പിച്ചത്. സിറ്റി പാലസിനകത്താണ് ഈ കെട്ടിടം. കൊട്ടാരത്തിന്റെ മൊത്തം വിസ്തീര്‍ണത്തില്‍ ഏതാണ്ട് ഏഴില്‍ ഒരുഭാഗവും ചന്ദ്രമഹലാണ്. ജയ്പൂര്‍ മഹാരാജാവിന്റെ വസതിയാണ് ഇപ്പോഴിത്. കണ്ണാടിപതിച്ച ചുവരുകള്‍, ചുവര് ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ചന്ദ്രമഹലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ഏഴ് നിലയുള്ളതാണ് ഈ കെട്ടിടം. ആദ്യത്തെ രണ്ട് നിലകള്‍ സുഖ് നിവാസ് ഹാളാണ്. ഇതുകൂടാതെ രംഗ് മന്ദിര്‍, ശോഭ നിവാസ്, ഛവി നിവാസ് എന്നിവയെല്ലാം ചന്ദ്രമഹലിനുള്ളിലാണ്.