ജയ്പൂര്‍ നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. ക്ഷേത്രങ്ങള്‍, പവലിയനുകള്‍, അരുവികള്‍ എന്നിവയെല്ലാമുണ്ട് ഗല്താജിയില്. മലനിരകള്‍ക്കിടയിലാണ് ഇതിന്റെ കിടപ്പ്. സൂര്യദേവനാണ് ഇവിടുത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദിവാന് കൃപാരമാണത്രേ മലമുകളില്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടെ നിന്നാല്‍ ജയ്പൂര്‍ നഗരത്തിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളും കാണാം. പിങ് നിറത്തിലുള്ള മണല്‍ക്കല്ലുകളാണ് ക്ഷേത്രനിര്മ്മാണത്തിന ഉപയോഗിച്ചിരിക്കുന്നത്.