1799ല്‍ ജയ്പൂര്‍ വാണിരുന്ന കവികൂടിയായിരുന്ന രാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ചതണ് ഈ കെട്ടിടം. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലയുള്ള ഈ കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലാല്‍ ചന്ദ് ഉസ്തയെന്ന ശില്‍പിയാണത്രേ 950 ജാലകങ്ങളുള്ള ഈ കെട്ടിടത്തിന്റെ ശില്പി. കൊട്ടാരത്തിലെ രാജസ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ഈകെട്ടിടം പുറത്ത് നടക്കുന്ന രാജകീയ ഘോഷയാത്രകളും മറ്റും അവര്‍ക്ക് വ്യക്തമായികാണാന്‍ വേണ്ടി ജാലിസ്ക്രീനുകള് നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനകത്ത് ഇപ്പോള്‍ ഒരു പുരാവസ്തു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.