മഹാരാജ രാം സിങ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മനോഹരമായ പൂന്തോട്ടമാണിത്. ഇതിനുള്ളില്‍ ഒരു സ്പോര്‍ട്സ് കോംപ്ലക്സും, ഒരു മൃഗശാലയും, ഹെര്‍ബേറിയം മ്യൂസിയവുമുണ്ട്. ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം ഇതിനടുത്താണ്. രാജസ്ഥാനിലെ പല രാജാക്കന്മാര്ക്കൊപ്പവും താമസിച്ചിട്ടുള്ള ബ്രിട്ടീഷ് വാസ്തുശില്പിയായ സര് സ്വിന്‍ടണ്‍ ജേക്കബാമ് ഈ ഹാള്‍ ഡിസൈന്‍ ചെയ്തത്. ഇന്തോ-സാരാസെനിക് വാസ്തുശൈലിയില്‍ ഇദ്ദേഹം ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.