ഹിന്ദു ദേവതയായ കാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അംബര്‍ കോട്ടയ്ക്കുള്ളിലാണ് പതിനാറാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട സ്ഥിതിചെയ്യുന്നത്. കിങ് മാന്‍ സിങ് ബംഗാളില്‍ നിന്നാണത്രേ ഈ ദേവീപ്രതിമ ഇവിടേയ്ക്ക് കൊണ്ടുവന്നത്. മനോഹരമായ വെളുത്തമാര്ബിള് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അംബര്‍ കോട്ടയുടെ രക്ഷകയെന്ന നിലയിലാണ് ഇവിടെ ദേവിയെ ആരാധിയ്ക്കുന്നത്. നവരാത്രികാലത്ത ഇവിടെ വലിയ ആഘോഷങ്ങള്‍ നടക്കാറുണ്ട്.