അമര്‍ സാഗര്‍ കായലിന്റെ തീരത്താണ് അമര്‍ സിംഗ് കൊട്ടാരം. ഈ കായലിനു ചുറ്റും കല്ലില്‍ കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങള്‍ കാണാം. പണ്ടത്തെ രാജകുടുംബാംഗങ്ങളുടെ രക്ഷകന്മാരാണ് ഇവ എന്നൊരു കേള്‍വിയുണ്ട്. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരെയാണ് കൊട്ടാരം.
അമര്‍ സിംഗിനു ബഹുമാനസൂചകമായി മഹാറാവള്‍ ആഖായ് സിംഗ് പണിതതാണ് ഈ കൊട്ടാരം. അമര്‍ സാഗര്‍ കായലിലേക്ക് നയിക്കുന്ന പടവുകള്‍ കൊട്ടാരത്തിലുണ്ട്. 5 നിലയുണ്ട് കൊട്ടാരത്തിന്. ചുവര് ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കും. കൊട്ടാരചുറ്റുവളപ്പില് അനേകം കുളങ്ങള്‍, മതിലുകള്‍, കൂടാതെ ഒരു ശിവക്ഷേത്രവും ഉണ്ട്.