ജയ്സാല്‍മീറില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരെയാണ് സുപ്രസിദ്ധമായ മൂല് സാഗര്‍. സാം സാന്‍ഡ് ട്യൂണ്സിലേക്ക് നയിക്കുന്ന പാതയുടെ അരികിലായാണ് മൂല് സാഗര്‍. രാജകുടുംബാംഗങ്ങള്‍ക്ക് വേനല്‍ക്കാലത്ത് പൊരിവെയിലില്‍ നിന്നും ശാന്തി നല്‍കാനാണ് മൂല് സാഗര്‍ പണിതത്. മനോഹരമായ ഉദ്യാനവും ജലസംഭരണിയും ഇവിടെയുണ്ട്. ഉദ്യാനത്തില്‍ ഒരു ശിവക്ഷേത്രമുണ്ട്. 1815-ഇല് മഹാരാജാവ് മൂല്‍രാജ് രണ്ടാമന് പണിയിച്ചതാണ് മൂല് സാഗര്‍. കിണറുകളും ഇവിടെ സുലഭമാണ്. ജൈനക്ഷേത്രങ്ങളും. രാജ്മഹല്‍ എന്നാ കൊട്ടാരവും മൂല് സാഗറില്‍ കാണാം. കൊട്ടാരം മനോഹര ചിത്രപ്പണികള്‍ കൊണ്ട് അലംകൃതമായിരിക്കുന്നു.
ജയ്സാല്‍മീറില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ മൂല് സാഗറില്‍ എത്തിച്ചേരാന്‍ സാധിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം.