ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലാണ് സാം സാന്‍ഡ് ട്യൂണ്‍സ്. ഈ മണലാരണ്യത്തിന്റെ സൗന്ദര്യം കൂടുതല്‍ പ്രകടമാകുന്നത് സൂര്യാസ്തമാനതിലാണ്. ഒട്ടക സവാരിയും ജീപ് യാത്രയും ആണ് ഇവിടത്തെ പ്രത്യേകത. ഫെബ്രുവരി-മാര്ച് മാസങ്ങളില്‍ മരുഭൂമി മഹോത്സവം നടക്കുന്നു. പാവക്കളി, നാടോടി നൃത്തം, ഒട്ടക പന്തയം, തുടങ്ങി പല പരിപാടികളും മഹോത്സവത്തിന്റെ ഭാഗമാണ്.