ജലന്ധരന്റെ ഭാര്യയായ വൃന്ദ ദേവിയുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള തുള്‍സി മന്ദിര്‍ പൊതുവെ വൃന്ദ ദേവി ക്ഷേത്രമെന്നാണ അറിയപ്പെടുന്നത്. രാക്ഷസന്റെ സ്നാന സ്ഥലമെന്ന് പറയപ്പെടുന്ന ഒരു കുളം ക്ഷേത്രത്തിനകത്തുണ്ട്. ക്ഷേത്രത്തിന് സമീപത്തായുള്ള ഒരു ഗുഹയില്‍ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹമുണ്ട്. ഹിന്ദുമതവിശ്വാസികള്‍ അന്നത്തിന്റയും വിളവിന്റെയും ദേവിയായി ആരാധിക്കുന്നത് അന്നപൂര്‍ണ ദേവിയെയാണ്. ജലന്ധര്‍ നഗരത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ശീതള ദേവി ക്ഷേത്രവും സമീപത്തായാണ്. ബ്രഹ്മകുണ്ഡത്തിന് പുറമെ നിരവധി ശിവ ക്ഷേത്രങ്ങള്‍ ഈ പ്രദേശത്തുണ്ട്.