മുപ്പത്തിനാല് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന നന്ദിനി വന്യജീവി സങ്കേതം ജമ്മുവില്‍ നിന്ന് 28 കിലോമീറ്റര്‍ മാത്രം അകലെയാണ്. നന്ദിനി എന്ന ഗ്രാമത്തില്‍ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. വംശമറ്റുകൊണ്ടിരിക്കുന്നതും അത്യപൂര്‍വ്വവുമായ സസ്യജന്തുജാലങ്ങള്‍ക്ക് അതിജീവനത്തിനുള്ള അഭയാരണ്യമാണിത്. പ്രാഥമികമായി ഇതൊരു പക്ഷിസങ്കേതമാണ്. ചകോരപക്ഷികളുടെ ഇവിടത്തെ സമൃദ്ധമായ സാന്നിദ്ധ്യം ആളുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഇവയ്ക്ക് പുറമെ ചുവന്ന അങ്കവാലന് കോഴികള്‍, ബ്ളൂ റോക്ക് പ്രാവുകള്‍, മൈനകള്‍, ചകോറുകള്, മയിലുകള്‍ എന്നിവയും ഇവിടെയുണ്ട്.
പക്ഷിനിരീക്ഷണത്തിനായി വനാന്തരങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ജമ്മു-കശ്മീരിലെ രാം നഗറിലുള്ള റീജിയണല്‍ വൈല്‍ഡ് ലൈഫ് രക്ഷാധികാരിയെ കണ്ട് അനുമതി വാങ്ങേണ്ടതുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയങ്ങളിലാണ് പക്ഷിനിരീക്ഷണം കൂടുതല്‍ എളുപ്പമാവുക.
ഫോറസ്റ്റ് അധികൃതര്‍ രേഖപ്പെടുത്തിയ പ്രകാരം എട്ട് തരം സസ്തനികളും കാട്ടുപന്നി, ഗോറലുകള്, പുള്ളിപ്പുലികള്‍, കുരങ്ങുകള്‍ എന്നിവയും ഈ സങ്കേതത്തിലുണ്ട്. നന്ദിനി വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ ശരിക്കും കണ്ടാസ്വദിക്കാന്‍ പറ്റിയ സമയം സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.