Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » കാലാവസ്ഥ

ജമ്മു കാലാവസ്ഥ

ജമ്മുവിലെ ഏറ്റവും സുഖപ്രദവും മോഹനവുമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു എന്നതിനാല്‍ ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായത്. മറ്റു മാസങ്ങളില്‍ ആര്‍ദ്രതയുടെ അലോസരം ഉണ്ടാകും എന്നതും ഒരു കാരണമാണ്.

വേനല്‍ക്കാലം

വേനല്‍ കാലത്ത് ജമ്മു സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ജമ്മുവിലെ ചൂടും വിയര്‍പ്പും ആര്‍ദ്രതയും പരിഗണിക്കണം. കാരണം, വേനല്‍ കാലങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസോളം ഉയരാറുണ്ട്. എന്നിരുന്നാലും അധിക നാള്‍ ഇത് നീണ്ടുനില്ക്കാറില്ല. ജൂലൈയോടെ ഈ മേഖല കനത്ത മഴയുടെ അധീനതയിലാകും.

മഴക്കാലം

വേനല്‍ കഴിഞ്ഞപാടെ ജമ്മുവില്‍ മഴക്കാലത്തിന് തുടക്കമാവും. ഇവിടെ പെയ്യുന്ന മഴയുടെ ശരാശരി തോത് 1246 മില്ലിമീറ്ററാണ്. ഈ കാലയളവിലെ ആര്‍ദ്രതയുടെ അളവ് 70 ശതമാനവുമായിരിക്കും. താഴ്വരയെ ഒന്നാകെ മൂടല്‍മഞ്ഞ് ആവരണം ചെയ്യാറുമുണ്ട്.

ശീതകാലം

നവംബര്‍ പകുതിയോടെ തുടങ്ങി മാര്‍ച്ച് വരെ നീളുന്നതാണ് ജമ്മുവിലെ ശൈത്യകാലം. ഈ സമയത്ത് കനത്ത മഞ്ഞ് വീഴ്ച ഈ മേഖലയില്‍ ഉണ്ടാവാറുണ്ട്. വിന്ററില്‍ ജമ്മുവിലേക്ക് ടൂര്‍ പ്ളാന്‍ ചെയ്യുന്നവര്‍ ഇവിടത്തെ കോച്ചുന്ന തണുപ്പും കുളിരും നേരിടാന്‍ ഒരുങ്ങിയിരിക്കണം.