1574ലും 1622ലും നിര്‍മിച്ച മൂന്ന് പ്രധാന ജൈന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അകത്തും പുറത്തും മനോഹരമായ നിര്‍മിതികളുള്ള ക്ഷേത്രമാണ് തീര്‍ഥങ്കരനായ ശാന്തിനാഥിന് സമര്‍പ്പിച്ചിട്ടുള്ള റെയ്സി ഷാ ക്ഷേത്രം. ക്ഷേത്രത്തിന്‍െറ കുംഭഗോപുരം അലങ്കരിച്ചിരിക്കുന്നത് സ്വര്‍ണത്താലാണ്.
രണ്ടാമത്തേത് വര്ധമാന് ഷായുടെ ക്ഷേത്രമാണ്. തീര്‍ഥങ്കര ആദിനാഥിനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. വര്ധമാന് ക്ഷേത്രവുമായി ഉപമിക്കുമ്പോള്‍ ലളിതമായ അമ്പലമാണിത്. മൂന്നാമത്തെ ക്ഷേത്രം ചെറുതാണെങ്കിലും കൗതുകമുണര്ത്ത് മതകേന്ദ്രമാണ്.