സുബര്‍ണരേഖ , ഖര്ഖായി നദികള്‍ കൂടിച്ചേരുന്ന ജംഷദ്പൂരിലെ നദീ സംഗമം നന്ദര്ശകര്ക്ക് അവിസ്മരണീയമായ അനുഭവമാണ് നല്‍കുന്നത്. പുല്‍ത്തകിടികളാലും ഉയര്‍ന്ന യൂകാലിപ്റ്റ്സ് മരങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണിത്. നഗരത്തില്‍ നിന്നും മാറി ശാന്തവും സുന്ദരവുമായിരിക്കുന്ന ഈ പ്രദേശം പ്രകൃതി സ്നേഹികളുടെ ഇഷ്ട കേന്ദ്രമാണ്. നദീ തീരത്ത് സൂര്യോദയം കാണാനുള്ള അവസരം ഇവിടെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കും. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.