ഹസ്ദേവ് നദിക്കരയിലാണ് പീതമ്പുര് ക്ഷേത്രം അഥവാ കലേശ്വരനാഥ മന്ദിരം. വര്‍ഷം തോറും ഇവിടെ കൊണ്ടാടാറുള്ള ശിവഭഗവാന്റെ പ്രതീകാത്മകമായ വിവാഹമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷക്കൂട്ടമായ കുംഭമേളയില്‍ കാണപ്പെടാറുള്ള നാഗസന്യാസിമാരുടെ സാന്നിദ്ധ്യം ഈ സമയങ്ങളില്‍ ഇവിടെ കാണാം.
പൂമാലകള്‍ കൊണ്ട് പേരിന് മാത്രം നഗ്നത മറയ്ക്കുന്ന ഈ സന്യാസിമാര്‍ ചിന്തകളിലെ പവിത്രതയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. മഹാശിവരാത്രി, രംഗപഞ്ചമി നാളുകള്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷസുദിനങ്ങളാണ്.