റായ്പൂരില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരത്തായി ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലാണ് ബദല്‍ ഖോലെഅഭ്യാരണ് അഥവ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. എയ്ബ്, ദോര്കി നദികളുടെ തീരത്തായാണ് ഈ വന്യജീവിസങ്കേതം .
വൈവിധ്യമാര് നിരവധി സസ്യ ജന്തു ജാലങ്ങള്‍ ഇവിടയുണ്ട്. സാല് വൃക്ഷങ്ങളാണ് കൂടുതലായും ഉള്ളത്. പുള്ളിപുലി, കുരങ്ങ്,കരടി, കഴുതപുലി,ചെന്നായ, കടുവ,കാട്ടു പൂച്ച,കുറുക്കന് തുടങ്ങി വൈവിധ്മാര്ന്ന ജന്തു ജാലങ്ങള്‍ ഈ വനത്തിലുണ്ട്. ദേശാടന പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും . പ്രസന്നമായ കാലാവസ്ഥയുള്ള ഈ മലപ്രദേശം വിനോദ സ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യം.