നഗരത്തിന്‍െറ വടക്കുകിഴക്ക് മാറി 2.2 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന അതാലാ മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാക്കിയത് 1408ല്‍ ജോന്‍പൂര്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഇബ്രാഹീം ഷര്‍ഖിയുടെ ഭരണകാലത്താണ്. 1377ല്‍ ഡല്‍ഹി ഭരണാധികാരിയായിരുന്ന ഫിറോസ്ഷാ തുഗ്ളക്ക് മൂന്നാമന്‍െറ കാലത്ത് അതാലാ ദേവിയുടെ പേരില്‍ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദിന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ചതെന്നാണ് ചരിത്രം.
പള്ളിയുടെ മതിലുകളും പില്ലറുകളും ശില്പ്പഭംഗിയുമടക്കമുള്ളവ സുല്‍ത്താന്‍ മുഹമ്മദ് ഷാ തുഗ്ളക്കും ഫിറോസ്ഷാ തുഗ്ളക്കും നിര്‍മിച്ച സ്മാരകങ്ങളോട് അഭൂതപൂര്‍വമായ സാമ്യം പുലര്‍ത്തുന്നവയാണ്. പ്രസിദ്ധമായ ബീഗംപൂര്‍ ജുമാമസ്ജിദിന്‍െറ രൂപ കല്‍പ്പനയോടും ഇത് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്.
മൂന്ന് താഴികകുടങ്ങളുള്ള പള്ളിയിലേക്ക് കടക്കുന്നത് ശില്‍പ്പഭംഗി തുളുമ്പുന്ന ഭീമാകാരമായ കവാടത്തിലൂടെയാണ്. കവാടം കടന്നത്തുന്നതാകട്ടെ വിശാലമായ പ്രാര്ഥനാഹാളിലേക്കുമാണ്. ജോന്‍പൂരില്‍ ദല്‍ഹി സുല്ത്താന്മാര് ബാക്കി വെച്ച സ്മാരകങ്ങളില്‍ കാണേണ്ട ഒന്നാണ് ഇവിടം.