റൂബി ഗേറ്റ് മസ്ജിദ് എന്നും അറിയപ്പെടുന്ന ഇത് ജോന്‍പൂര്‍ നഗരത്തിന്‍െറ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1447 ല്‍ നഗരം ഭരിച്ചിരുന്ന സുല്‍ത്താന്‍ മഹ്മൂദ് ഷര്‍ഖിയുടെ ഭാര്യയായിരുന്ന ബീബി രാജ്യി തനിക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് ഈ മസ്ജിദ്. മുസ്ലിം സന്യാസിയായിരുന്ന മൗലാനാ സയ്യിദ് അലി ദാവൂദ് ഖുത്തുബിനാണ് പള്ളി സമര്‍പ്പിച്ചിരിക്കുന്നത്.
രൂപകല്‍പ്പനയിലും മറ്റും അതാലാ മസ്ജിദിനോട് സമാനത പുലര്‍ത്തുന്നതാണ് പള്ളിയുടെ ഘടനയെങ്കിലും വലുപ്പത്തില്‍ കുറവാണ്. വടക്ക്,കിഴക്ക്, തെക്കുഭാഗങ്ങളിലുള്ള ഗേറ്റുകളിലൂടെയാണ് പള്ളിയില്‍ പ്രവേശിക്കേണ്ടത്. കിഴക്ക് ഭാഗത്തുള്ള ഗേറ്റ് ചുവന്ന കല്ല് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബീബി രാജ്യിയുടെ കൊട്ടാരത്തിന്‍െറ റൂബിഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പള്ളിക്ക് ഈ പേര് ലഭിച്ചത്. ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരങ്ങളും അമ്പലങ്ങളും മറ്റും തകര്‍ത്തുണ്ടാക്കിയ സാധനങ്ങള്‍ കൊണ്ടാണ് ഈ മസ്ജിദ് നിര്‍മിച്ചതെന്നതാണ് ചരിത്രം.