വെള്ളച്ചാട്ടങ്ങളുടെ സാന്നിധ്യത്താലാണ് ബാഗര പ്രശസ്തമായിരിക്കുന്നത്. കോണ്ടഗുഡയില് നിന്ന് കച്ച റോഡ് മുറിച്ച് കടന്ന് മൂന്ന് മൈല്‍ യാത്ര ചെയ്ത് ഇവിടെയെത്താം. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 6 കിലോമീറ്ററുണ്ട്. കൊലാബ് നദിയില്‍ 30 അടി ഉയരത്തിലുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളാണുള്ളത്.
വെള്ളച്ചാട്ടത്തിന് സമീപത്തായി സന്ദര്‍ശകര്‍ക്കായി ഒരു റെസ്റ്റ് ഹൗസുണ്ട്. മനോഹരമായ ഈ പ്രദേശവും, വെള്ളച്ചാട്ടവും കാണാനായി ഏറെയാളുകള്‍ പിക്നികിന് ഈ സ്ഥലം തെരഞ്ഞെടുക്കുന്നു.
മുപ്പതടി ഉയരത്തില്‍ നിന്ന് പാല്‍നുര പോലെ ചിതറി വീഴുന്ന വെള്ളച്ചാട്ടം സ്വര്‍ഗ്ഗതുല്യമായ ഒരു കാഴ്ചയാണ്. ജയ്പൂരിലെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്. ഇവിടേക്ക് എത്തുന്നതിനായി ബസ്, ഓട്ടോറിക്ഷ എന്നിവ ലഭ്യമാണ്.