ജെയ്പോറില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് മാലിഗുര. പ്രദേശത്തെ ആദിവാസി വര്‍ഗമായ മാലികള്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്. ഒഡീഷയിലെ മറ്റ് ആദിവാസ വിഭാഗങ്ങളില്‍ നിന്ന് ഭിന്നമായ സംസ്കാരവും ജീവിത ശൈലിയുമാണ് ഇവര്‍ക്കുള്ളത്. ഇവരുണ്ടാക്കുന്ന കരകൗശല വസ്തുക്കള്‍ക്കും ഡിമാന്റ് ഏറെയാണ്.
എല്ലാ ആഴ്ചയും സമീപത്തെ കുണ്ഡിലിയില് സാധനങ്ങളുടെ വിപണനത്തിന് ട്രൈബല്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രൈബല്‍ മാറക്കറ്റുകളിലൊന്നായ ഇവിടെ നിന്ന് വേറിട്ട കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ഗേജ് റെയില്‍വേ ടണലുകളിലൊന്നാണ് ഇവിടെയുള്ളത്. വലിയ മല തുരന്നാണ് ഇവിടെ റെയില്‍പ്പാത നിര്‍മിച്ചത്. പ്രദേശത്തെ കുടില്‍ വ്യവസായം പ്രോല്‍സാഹിപ്പിക്കാന്‍ ഇവിടെ മുള കൊണ്ടുള്ള പായ നിര്‍മാണ യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് രണ്ട് മൈല്‍ അകലെയാണ് ബിരുകൊംമ്പ് എന്ന ആദിവാസി ദൈവത്തിന്‍െറ പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെണ്ഡുപോഡ എന്ന ആദിവാസി ഗ്രാമം. മനുഷ്യനെ വധിക്കാനും രക്ഷിക്കാനും കഴിയുന്നതാണ് ഈ മൂര്ത്തിയെന്നാണ് വിശ്വാസം.