പതിനേഴാം നുറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജൈന ക്ഷേത്രങ്ങളാണിവ. മനോഹരമായ ശില്പഭംഗിയാല് അലംകൃതമായ ഈ ക്ഷേത്രങ്ങള്‍ ജലവാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. 6 അടിയോളം ഉയരമുള്ള ആദിനാഥിന്റെ ധ്യാന നിമഗ്നനായ പ്രതിമ അനേകം തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. വളരെ മിതമായ നിരക്കില്‍ യാത്രികര്‍ക്ക് ഭക്ഷണവും താമസവും ഇവിടെ ഒരുക്കിയിട്ടുണ്ട്.