ജലവാര്‍ സിറ്റിക്ക് ഏകദേശം മധ്യത്തിലായാണ് ജലവാര്‍ ഫോര്‍ട്ടിന്റെ സ്ഥാനം. ഇതിനു ഗര്‍ഹ് പാലസ് എന്ന് മറ്റൊരു പേര് കൂടിയുണ്ട്. 1840-1845 കാലഘട്ടത്തില്‍ മഹാരാജ റാണ മദന്‍ സിംഗ് നിര്‍മ്മിച്ചതാണ് ഈ കോട്ട. ഇപ്പോള്‍ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയുടെ അകത്തളങ്ങള്‍ മനോഹരമായ പെയിന്റിംഗുകള്‍ കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു.
അനുവാദം വാങ്ങിയാല്‍ സഞ്ചാരികള്‍ക്ക് അവയൊക്കെ കയറി കാണാന്‍ സാധിക്കും . വുമന്‍സ് പാലസ് എന്നറിയപ്പെടുന്ന സെനാന ഖാസ് ഫ്രെസ്കോ പെയിന്റിംഗ്സിന്റെ പ്രധാന കേന്ദ്രമാണ്. കണ്ണാടികളും ചുമരുകളുമൊക്കെ പെയിന്റിംഗ്സ് കൊണ്ട് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഹടോട്ടി കലാ വൈവിധ്യത്തിന്റെ അതുല്യമായ രൂപ ഭാവങ്ങളാണ് ഇവിടെയൊക്കെ നിറഞ്ഞു നില്‍ക്കുന്നത്.