ഭൂത പ്രേതാദികളുടെ ദേവനായ ഭൂതനാഥനായ ശിവനെ ആരാധിക്കുന്നതിനാലാണ് ഭൂതേശ്വര് ക്ഷേത്രമെന്ന് പേര് വന്നത്. ഇതിനാലാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങളിലെല്ലാം ശിവന്റെ വലിയ പ്രതിമകള്‍ കാണപ്പെടുന്നത്. ഒരു വ്യക്തി മരിച്ച് സംസ്കരിച്ച് കഴിഞ്ഞാല്‍ പിന്നീട് ആതാമാവ് മാത്രമാണ് അവശേഷിക്കുന്നത്.
ഗൊഹന റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജിന്ദിലെ ഭരണാധികാരിയായിരുന്ന രാജ രഘ്ബീര്‍ സിങ് ആണ് ക്ഷേത്രം പണികഴിപ്പിച്ചത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമാനമായിട്ടാണ് ഈ ക്ഷേത്രത്തിന്ഡറെ നിര്‍മിതി. ഈ ക്ഷേത്രത്തെ ചുറ്റി വലിയൊരു ജലസംഭരണി അഥവ താലാബ് ഉണ്ട്. അതിനാല്‍ റാണി താലാബ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.
രാജ്ഞിക്ക് കുളിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ജലസംഭരണി ഉണ്ടാക്കിയത്. അതിനാല്‍, രാജ്ഞിക്ക് മറ്റുള്ളവര്‍ കാണാതെ ഇവിടേയ്ക്കെത്തുന്നതിനായി കൊട്ടാരത്തില്‍ നിന്ന് ജലസംഭരണി വരെ ഒരു തുരങ്കവും രാജാവ് പണികഴിപ്പിച്ചു. തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. മറ്റ് ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്. ജിന്ദിലെ രാജകുടുംബങ്ങളുടെ കുളമെന്നാണ് ഇത് അറിയപ്പെടുന്നത്.