ജസ്വന്ത് താഡ മെഹ്റന്ഗാധ് കോട്ടയുടെ ഇടതുവശത്തായി കാണപ്പെടുന്നു.മുപ്പത്തിമൂന്നാം രാഥോഡ് ഭരണാധികാരിയായിരുന്ന മഹാരാജാ ജസ്വന്ത് സിങ്ങ് രണ്ടാമനുള്ള മനോഹരമായ ഒരു സ്മാരകമാണിത്. മനോഹരമായ വെണ്ണക്കല്ശില്പ്പങ്ങളാലും കൊത്തുപണികളാലും അലംകൃതമായ ഇത് മാര്‍വാറിലെ താജ് മഹല്‍ എന്നറിയപ്പെടുന്നു. ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ സ്മാരകം നിര്‍മ്മിച്ചിരിയ്ക്കുന്നത്.