Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » മെഹ്റാന്‍ഗാധ് കോട്ട

മെഹ്റാന്‍ഗാധ് കോട്ട, ജോധ്പൂര്‍

12

മെഹ്റാന്‍ഗാധ് കോട്ട നഗരത്തില്‍നിന്ന് ഏതാണ്ട് 150 മീറ്ററോളം ഉയരെയായി ഒരു കുന്നില്‍മുകളിലാണ് സ്ഥിതി ചെയ്യുന്നത്.ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണിത്. 1459 ല്‍ റാവു ജോധായാണ് ഈ കോട്ട  നിര്‍മ്മിച്ചത്.ജോധ്പൂര്‍ നഗരത്തില്‍നിന്ന് റൊഡുമാര്‍ഗ്ഗം ഈ കോട്ടയില്‍ എത്തിച്ചേരാം. ഏഴു വാതിലുകളുള്ള ഈ കോട്ടയ്ക്കകം കൊത്തുപണികളാലും, മനോഹരങ്ങളായ ഉദ്യാനങ്ങളാലും നിറഞ്ഞിരിയ്ക്കുന്നു.ജോധ്പൂരിലെ യുദ്ധങ്ങളുടെ ഓര്‍മ്മകളായി രണ്ടാം കോട്ടവാതിലില്‍ പീരങ്കിയുണ്ടകള്‍ പതിച്ച പാടുകള്‍ നമുക്ക് കാണാം.അംബറിലെ രാജാവുമായുണ്ടായ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കിരാട് സിങ്ങ് ഷോഡ എന്ന പോരാളിയുടെ സ്മാരകവും (ഛിത്രി) ഈ കോട്ടയ്കുള്ളിലാണ്.

രജപുത്രന്മാരുടെ സ്മാരകമായി നിര്‍മ്മിയ്ക്കുന്ന മകുടാകൃതിയിലുള്ള കെട്ടിടങ്ങള്‍ക്ക് പൊതുവേ ഛിത്രി എന്നാണ് പറയുന്നത്.ജയ് പോല്‍ എന്ന വാതില്‍ മഹാരാജാ മാന്‍സിങ്ങ് അദ്ദേഹത്തിന്‍റെ ബിക്കനെര്‍, ജയ്പൂര്‍ രാജാക്കന്മാരുമായുണ്ടായ യുദ്ധങ്ങളുടെ വിജയം ആഘോഷിയ്ക്കാനായി ഉണ്ടാക്കിയതാണ്.മഹാരാജ അജിത് സിങ്ങ് മുഗളരെ ജയിച്ചതിനു സ്മാരകമായാണ് ഫതേഖ് പോല്‍ എന്ന വാതില്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്.

കോട്ടയുടെ ഒരുഭാഗം സന്ദര്‍ശകര്‍ക്കായി മ്യൂസിയമായി ഒരുക്കിയിരിയ്ക്കുന്നു. പതിനാലു പ്രദര്‍ശനമുറികളിലായി ആയുധങ്ങള്‍, ആഭരണങ്ങള്‍തുടങ്ങി രാജഭരണകാലത്തെ അമൂല്യവസ്തുക്കള്‍പലതും പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു. മോത്തിമഹല്‍ (മുത്തുകൊട്ടാരം) ഈ കോട്ടയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.രാജാ സുര്‍സിങ്ങ് ആണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. രാജസഭയായാണ് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നത്. ശിങ്കാര്‍ചൌക്കി എന്ന ജോധ്പൂരിലെ സിംഹാസനവും ഈ കൊട്ടാരത്തിനുള്ളില്‍ കാണാം. രാജാവിന്‍റെ അഞ്ച് പത്നിമാര്‍ക്ക് സഭാനടപടികള്‍വീക്ഷിക്കുന്നതിനായി രഹസ്യപാതകളും കിളിവാതിലുകളും ഈ കൊട്ടാരത്തിലുണ്ട്ഈ കോട്ടയിലെ മറ്റൊരു പ്രധാന കൊട്ടാരമാണ് ഫൂല്‍മഹല്‍.

രാജാവിന്‍റെ അന്തപുരമായാണ് ഈ കൊട്ടരം  ഉപയോഗിച്ചിരുന്നത്.മഹാരാജാ അഭയ് സിങ്ങ് പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. സ്വര്‍ണ്ണഖചിതമായ മേല്‍ത്തട്ടുകളുള്ള ഈ കൊട്ടാരത്തിലെ സ്വര്‍ണ്ണം അഹമ്മദാബാദില്‍നിന്ന് മുഗള്‍പോരാളിയായിരുന്ന സര്‍ബുലാന്ത് ഖാനെ തോല്‍പ്പിച്ച് കൊണ്ട് വന്നതാണെന്ന് പറയപ്പെടുന്നു.രാജകുടുംബാംഗങ്ങളുടേ ചിത്രങ്ങളും, രംഗ്‍മാല ചിത്രങ്ങളും കൊണ്ട് ഈ കൊട്ടാരത്തെ അലങ്കരിച്ചത് മഹാരാജാ ജസ്വന്ത് സിങ്ങ് രണ്ടാമന്‍റെ ഭരണകാലത്താണ്.ശീഷാ മഹല്‍ അതിമനോഹരമായ കണ്ണാടികള്‍കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. വിവിധനിറങ്ങളിലുള്ള ദര്‍പ്പണങ്ങള്‍ ചേര്‍ത്ത് വിവിധ രൂപങ്ങളാള്‍ അലംകൃതമായ ഈ കൊട്ടാരത്തെ കണ്ണാടിത്തളം എന്നും വിളിയ്ക്കുന്നു.

ജോധ്പൂരിലെ അവസാനത്തെ രാജാവായ തകാത് സിങ്ങ് യൂറോപ്യന്‍- ഭരതീയ രീതിയില്‍ ഉണ്ടാക്കിയ തക്കാത്ത് വില്ലയും ഈ കോട്ടയ്ക്കുള്ളില്‍കാണാം.രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് സഭാനടപടികള്‍ കാണുവാനായി ഉണ്ടാക്കിയ ജാന്‍കി മഹല്‍ മറ്റൊരു മനോഹരമായ കെട്ടിടമാണ്. സ്വര്‍ണ്ണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച രാജ കുടുംബത്തിലെ കുട്ടികള്‍ക്കായുള്ള തൊട്ടിലുകള്‍ ഈ കൊട്ടാരത്തില്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri