മറ്റൊരു പ്രധാന ഉദ്യാനമാണ് ഉമെദ് ഉദ്യാനം. മഹാരാജാ ഉമെദ് സിങ്ങ് ആണ് ഈ ഉദ്യാനം പണികഴിപ്പിച്ചിട്ടുള്ളത്. 82 ഏക്കറിലോളം പരന്നു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അശോകമരങ്ങള്‍, പുല്‍ത്തകിടികള്‍, ജലധാരാ യന്ത്രങ്ങള്‍ എന്നിവയുണ്ട്. ഒരു ഗ്രന്ധശാലയും, മൃഗശാലയും ഈ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിയ്ക്കുന്നു. മനോഹരങ്ങളായ റോസാപ്പുഷ്പങ്ങള്‍, മറ്റു പുഷ്പങ്ങള്‍ എന്നിവയും ഈ ഉദ്യാനത്തിലുണ്ട്. ഉദ്യാനത്തിലുണ്ട്. ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന വെല്ലിംഗ്ടണ്പ്രഭു ഉത്ഘാടനം ചെയ്ത ഈ ഉദ്യാനത്തിലെ മൃഗജാലയില് സിംഹങ്ങള്‍, കടുവകള്‍, സീബ്രാകള്‍, ഒട്ടകപ്പക്ഷികള്‍, കുതിരകള്‍, മുതലകള്‍, പുലികള്തുടങ്ങി ദേശവിദേശങ്ങളില്‍ നിന്നുള്ള അനേകം മൃഗങ്ങളെ പരിപാലിയ്ക്കുന്നു.