ഷിമോഗയിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ഹൊസാഗഡെയിലുള്ള ദാബ്ബെ ഫാള്‍സ്. നയനമനോഹരമായ പ്രകൃതിരമണീയദൃശ്യങ്ങള്‍ കൊണ്ട് സംപുഷ്ടമാണെങ്കിലും ദാബ്ബെ ഫാള്‍സ് അധികം സഞ്ചാരികള്‍ വന്ന് കാണാറില്ല. ചുരുക്കം ചില ഭാഗ്യശാലികള്‍ മാത്രമാണ് അധികം പ്രശസ്തയല്ലാത്ത ഈ വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാറുള്ളത്.
ഹൊസാഗഡെയാണ് ദാബ്ബെ വെള്ളച്ചാട്ടത്തിന് സമീപത്തായുള്ള ടൗണ്‍. ഇവിടേക്ക് 85 കിലോമീറ്റര്‍ ദൂരമുണ്ട്. ഗൗഡവാര മനയില്‍നിന്നും ഏതാണ്ട് അരമണിക്കൂര്‍ യാത്രചെയ്താല്‍ ദാബ്ബെ വെള്ളച്ചാട്ടത്തിനരികിലെത്താം.