അസം സാഹിത്യ സഭയുടെ ആസ്ഥാനമാണ് ചന്ദ്രകാന്ത ഹാന്‍ഡിക് ഭവന്. രാധൈ കാന്ത ഹാന്ഡികിന്റെ സ്മാരണാര്‍ത്ഥം 1929 ല്‍ ആണ് ഓഫീസ് തുടങ്ങിയത്. അദ്ദേഹമാണിത് സംഭാവന ചെയ്തത്. നഗരത്തിന്റെ സാഹിത്യത്തിലെ മികവിന്റെ പ്രതീകമായിട്ടാണ് ചന്ദ്രകാന്ത ഹാന്‍ഡിക് ഭവനം കണക്കാക്കപ്പെടുന്നത്. അസം സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ചന്ദ്രകാന്ത ഹാന്‍ഡിക് ഭവന് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രശസ്തരായ നിരവധി എഴുത്തുകാര്‍ ഇവിടവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്.ഡിംബേശ്വര് നിയോഗ്, ചന്ദ്രാഥാര് ബാരുവ, മിത്രദേവ് മഹാന്ത തുടങ്ങിയവര്‍ സഭയുമായി അടുത്ത് ബന്ധമുള്ളവരാണ്. ജോര്‍ഹട്ടിന്റെ സാംസ്കാരിക മണ്ഡലത്തിന്റെ സവിശേഷതകള്‍ക്കൊപ്പം അസ്സാമിന്റെ സാഹിത്യത്തിലെ പ്രതാപം മനസ്സിലാക്കുന്നതിനും ചന്ദ്രകാന്ത ഹാന്‍ഡിക് ഭവന് സന്ദര്‍ശിക്കുന്നത് സഹായിക്കും. നഗരത്തിന്റെ ഏത് ഭാഗത്തു നിന്നും ചന്ദ്ര കാന്ത ഹാന്‍ഡിക് ഭവനില്‍ എത്താന്‍ പൊതു ,സ്വകാര്യ ബസുകള്‍ ലഭ്യമാകും.