ജോഷിമഠില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ മനോഹരമായ താഴ്വര. കല്പേശ്വര് എന്നറിയപ്പെടുന്ന ഗുഹ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഇവിടെ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള വാന്‍ഷിനാരായണ്‍ താഴ്വരയും അഭൗമമായ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്.