മുട്ടയുടെ ആകൃതിയുള്ള പാറക്കെട്ടാണ് ഖരാ പഥാര്. 8770 അടിയാണ് സമുദ്രനിരപ്പില്‍ നിന്നുളള ഉയരം. പൈന്‍ ,ദേവദാരുക്കാടുകളും ആപ്പിള്‍ മരങ്ങളും തിങ്ങിനില്ക്കുന്ന ഈ മലഞ്ചെരിവ് നയനമനോഹരമാണ്. ഇടതൂര്‍ന്ന വനത്തിനിടയിലൂടെയുളള യാത്ര നല്കന്ന ലഹരി ചെറുതല്ല. ഖരാ പഥാറില് നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം ജീപ്പില്‍ യാത്ര ചെയ്താല്‍ ഗിരിഗംഗാ ക്ഷേത്രത്തിലത്തൊം.