200 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഈ മൃഗശാല 1863 ലാണ് പണിതൊരുക്കിയത്. വംശനാശത്തെ അഭിമുഖീകരിക്കുന്ന ഏഷ്യാറ്റിക് സിംഹം പോലുള്ള ജന്തുക്കളുടെ പ്രജനനവും സംരക്ഷണവുമാണ് ഈ മൃഗശാലയുടെ മുഖ്യലക്ഷ്യം. കാട്ടുപോത്ത്, മലബാര്‍ ജയന്റ് സ്കിറള്‍ എന്ന അപൂര്‍വ്വമായ അണ്ണാനുകള്‍, തേവാങ്കുകള്‍, ഫെസന്റുകള്‍ എന്നിവയും ഇവിടെയുണ്ട്.
ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം. ഇന്ത്യക്കാരായ സ്വദേശി സഞ്ചാരികളില്‍ നിന്ന് 10 രൂപയും വിദേശികളില്‍ നിന്ന് 50 രൂപയുമാണ് അധികൃതര്‍ പ്രവേശന ഫീസായി ഈടാക്കുന്നത്.