Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കബീര്‍ധാം

കബീര്‍ധാം - പ്രകൃതിസുന്ദര പുരാതന നഗരം

30

ചത്തീസ്ഗഢില്‍ ദര്‍ഗ്ഗ്, രാജ്നന്ദഗോണ്‍, റായ്പൂര്‍, ബിലാസ്പൂര്‍ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള മറ്റൊരു നഗരമാണ് കബീര്‍ധാം. 4447.5 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ നഗരത്തിന് മുന്‍പ് കവാര്‍ധാ എന്നായിരുന്നു വിളിപ്പേര്.പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരദൃശ്യങ്ങളും പ്രസന്നമായ കാലാവസ്ഥയുമാണ് കബീര്‍ധാമിലുള്ളത്. കാടും മലകളും അതിനിടയില്‍ മനോഹരമായ വാസ്തുശില്പങ്ങള്‍ നിറഞ്ഞ ക്ഷേത്രങ്ങളുമൊക്കെയായി ചിത്രം പോലെ മനോഹരമാണ് കബീര്‍ധാമിലെ പ്രദേശങ്ങള്‍.

സാത്പുര പര്‍വ്വതനിരയുടെ അതിര്‍ത്തിയായ മൈക്കല്‍ പര്‍വ്വതനിരകളാണ് കബീര്‍ധാമിന്‍റെ പടിഞ്ഞാറും വടക്കുമുള്ളത്. സകരി നദിയുടെ തെക്കന്‍ തീരത്ത് നില്‍ക്കുന്നത്കൊണ്ട് തന്നെ ഈ പട്ടണത്തിന്‍റെ അഴക് കൂട്ടുന്നു. ഇടതിങ്ങിയ കാടുകളും മലകളുമൊക്കെയായി കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച്ചകളാണ് കബീര്‍ധാമിലുള്ളത്.

കബീര്‍ സാഹിബിന്‍റെ അവതാരത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് കിട്ടിയത്.കബീര്‍ സാഹിബിന്‍റെ ശിഷ്യനായിരുന്ന ധര്‍മ്മദാസിനേയും ഇവിടെ ആരാധിക്കുന്നുണ്ട്. 1806 മുതല്‍ 1903 വരെ കബീര്‍ പാന്ത് വിശ്വാസികളുടെ ആചാരമായിരുന്ന ഗുരു ഗഡ്ഡി നടക്കുന്നത് ഇവിടെ വച്ചായിരുന്നു.1751 ല്‍ മഹാബലി സിംങാണ് കവര്‍ധാ സ്ഥാപിച്ചത്. 2003 ലാണ് ഈ പ്രദേശത്തിന്‍റെ പേര് കബീര്‍ധാം എന്നാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ബിലാസ്പൂറിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം വളരെ രാജകീയമായ നിലയിലായിരുന്നു.

ഇവിടത്തെ പ്രദേശവാസികള്‍ പ്രത്യേകിച്ച് മൈക്കല്‍ കുന്നിലെ വാസികള്‍ ഉപയോഗിക്കുന്ന സംസാരഭാഷ അഗാരിയ ആണ്. ഹഫ്, പോക്ക് എന്നീ രണ്ട് നദികളും കബീര്‍ധാമിലൂടെ ഒഴുകുന്നുണ്ട്.മൈക്കല്‍ പര്‍വ്വതനിരയിലെ കേസ്മര്‍ദ ആണ് ഇവിടത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശം.അടിയന്തിര ഘട്ടത്തില്‍ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള താല്‍ക്കാലിക എയര്‍സ്ട്രിപ്പ് എന്ന നിലയില്‍ കബീര്‍ധാമിനെ ഉപയോഗപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

കബീര്‍ധാം പ്രശസ്തമാക്കുന്നത്

കബീര്‍ധാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കബീര്‍ധാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കബീര്‍ധാം

  • റോഡ് മാര്‍ഗം
    അടുത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം കബീര്‍ധാമിലേക്ക് ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. 117 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റായ്പൂരില്‍ നിന്നും143 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജ്നന്ദഗോണില്‍ നിന്നും 242 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജബല്‍പൂരില്‍ നിന്നും റോജ് വഴി കബീര്‍ധാമിലെത്താം. കബീര്‍ധാമില്‍ നിന്നും പ്രധാന സഞ്ചാരകേന്ദ്രമായ ഭോറാദിയോ ക്ഷേത്രത്തിലേക്ക് സ്വകാര്യ ടാക്സികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രെയിന്‍മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ റായ്പൂര്‍ സ്റ്റേഷനാണ്. മുബൈ-ഹൌറാ പ്രധാനപാതയിലുള്ള ഈ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാമായും ബന്ധിപ്പിക്കപ്പെട്ടതാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനയാത്ര തെരെഞ്ഞടുക്കുന്നവര്‍ക്ക് റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri