ഭാബുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെയ്മൂര്‍ വന്യജീവി സങ്കേതം ബീഹാറിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ആണ്. 1342 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഉണ്ട്.
കടുവ, മാനുകള്‍, കൃഷ്ണ മൃഗം, പുള്ളിപ്പുലികള്‍ തുടങ്ങി നിരവധി വന്യജീവികളെ ഇവിടെ കാണാം. എഴുപതിലേറെ ഇനത്തില്‍പെട്ട പക്ഷികള്‍ ഇവിടെയുണ്ട്. മധ്യേഷ്യയില്‍ നിന്നും നിരവധി ദേശാടനപക്ഷികള്‍ ഇവിടെ എത്താറുണ്ട്.
ദേശാടന പക്ഷികളുടെ വരവോടെ കൂടുതല്‍ ഇനത്തില്‍പെട്ട പക്ഷികളെ കാണപെടാറുണ്ട്. അനുപം തടാകത്തിലും കാളിഡാഹിലും മത്സ്യങ്ങളെ കാണാം. ഭാബുവയില്‍ നിന്നും റോഡ് മാര്‍ഗം വന്യജീവ സങ്കേതത്തില്‍ എത്താം. മോഹാനിയ റെയില്‍വെസ്റ്റേഷനില്‍ എത്തിയും ഇവിടേയ്ക്ക് വരാം.