കാലടിയ്ക്ക് അടുത്ത ആലുവയിലാണ് തിരുവാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന ദേവന്. ശിവപത്നിയായ പാര്‍വ്വതിയ്ക്കായി വേറെതന്നെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഗണപതി, അയ്യപ്പന്, വിഷ്ണു എന്നീ ഉപദേവന്മാരുമുണ്ട് ഈ ക്ഷേത്രത്തില്‍. വര്‍ഷത്തില്‍ പന്ത്രണ്ടുനാള്‍ മാത്രമേ ഇവിടെ ശ്രീകോവില്‍ നട തുറക്കാറുള്ളു. പാര്‍വ്വതി ശ്രീകൊളിയെന്നാണ് ഇതിന് പറയുന്നത്.തിരുവാതിര ഉത്സവത്തിന് ഇവിടെ ഒട്ടേറെ ഭക്തര്‍ എത്താറുണ്ട്. ഈസമയത്താണ് നട തുറക്കുന്നത്.