Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാലാഹണ്ടി

കാലാഹണ്ടി - ചരിത്രാതീത കാലത്തെ അമൂല്യസ്ഥലം

18

സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുള്ള ഒഡീഷയിലെ ഒരു ജില്ലയാണ്‌ കാലാഹണ്ടി. ഉത്തേയി, തെല്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന കാലാഹണ്ടിയില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ വാസ്‌തുവിദ്യയില്‍ മികവ്‌ പുലര്‍ത്തുന്ന നിരവധി പുരാതന ക്ഷേത്രങ്ങളുണ്ട്‌. മനോഹരങ്ങളായ മലനിരകളും വെള്ളച്ചാട്ടങ്ങളും നഗരത്തിന്റെ ഭംഗി കൂട്ടുന്നു. ശിലായുഗത്തിലെയും ഇരുമ്പ്‌ യുഗത്തിലെയും നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. കല, സംസ്‌കാരിക, സംഗീത, കരകൗശല പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന കാലാഹണ്ടി ഉത്സവ്‌ എല്ലാ വര്‍ഷവും ഇവിടെ സംഘടിപ്പിക്കാറുണ്ട്‌.

കാലാഹണ്ടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ചരിത്രപ്രാധാന്യവും പ്രകൃതി ഭംഗിയുമുള്ള സ്ഥലങ്ങളാണ്‌ കാലാഹണ്ടി വിനോദ സഞ്ചാരികള്‍ക്കായി ഒരിക്കിയിരിക്കുന്നത്‌. രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള മനുഷ്യന്റെ വാസസ്ഥാനം കണ്ടെത്തിയ പ്രദേശമാണ്‌ അസുര്‍ഗഢ്‌. പുരാതനമായ ചിത്രങ്ങള്‍ കാണപ്പെടുന്ന ഗുഹകളുള്ള മലയാണ്‌ ഗുഡഹണ്ടി. രബാന്‍ഡാര്‍ഹ്‌ മോഹന്‍ഗിരിയിലെ പുരാതന ശിവ ക്ഷേത്രത്തിന്‌ സമൂപമുള്ള മനോഹരമായ വെള്ളച്ചാട്ടമാണ്‌ . നിരവധി കായിക മത്സരങ്ങളും മേളകളും നടക്കുന്ന ലാല്‍ ബഹദൂര്‍ ശാസ്‌ത്രി സ്റ്റേഡിയവും ഇവിടെയാണ്‌. എങ്ങനെ എത്തിച്ചേരാം

ഒഡീഷയിലെ എല്ലാ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ കാലാഹണ്ടി. കെസിങ റെയില്‍ വെസ്റ്റേഷന്‍ ഴിയും ഭുവനേശ്വര്‍ വിമാനത്താവളം വഴിയും ഇവിടെ വളരെ എളുപ്പം എത്തിച്ചേരാം.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

വര്‍ഷകാലമാണ്‌ കാലാഹണ്ടി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

കാലാഹണ്ടി പ്രശസ്തമാക്കുന്നത്

എങ്ങിനെ എത്തിച്ചേരാം കാലാഹണ്ടി

  • റോഡ് മാര്‍ഗം
    ദേശീയ പാത 201 ഉം 217 ഉം കടന്നു പോകുന്നത്‌ കാലാഹണ്ടി വഴിയാണ്‌. ഭുവനേശ്വര്‍, കട്ടക്‌, സംബാല്‍പൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ സംസ്ഥാന ബസുകള്‍ ലഭിക്കും. സ്വകാര്യ ബസുകളുമുണ്ട്‌. ഭുവനേശ്വറില്‍ നിന്നും കാലാഹണ്ടിയിലെത്താന്‍ ഏകദേശം 120 രൂപ എടുക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കാലാഹണ്ടിയില്‍ റയില്‍വെസ്റ്റേഷനുകള്‍ ഇല്ല. കാലാഹണ്ടിയ്‌ക്കടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ കേസിങ റയില്‍വെസ്റ്റേഷനാണ്‌. എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന റയില്‍വെ സ്റ്റേഷനാണിത്‌. റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഇഷ്‌ടപെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിവിധ ടൂര്‍ പാക്കേജുകള്‍ ലഭ്യമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ്‌പൂര്‍ വിമാനത്താവളം 259 കിലോ മീറ്റര്‍ അകലെയും വിശാഖ പട്ടണം വിമാനത്താവളം 341 കിലോ മീറ്റര്‍ അകലെയുമാണ്‌. 450 കിലോമീറ്റര്‍ അകലെയായി ഭുവനേശ്വര്‍ വിമാനത്താവളവും ഉണ്ട്‌. ഈ വിമാനത്താവളങ്ങളില്‍ നിന്നും ബസ്‌ മാര്‍ഗം കാലാഹണ്ടിയില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri